മേയർ ആര്യ രാജേന്ദ്രനെതിരെ നിയമനടപടിക്ക് ഒരുങ്ങി യദു….
മേയർ ആര്യ രാജേന്ദ്രനെതിരെ നിയമനടപടിക്ക് ഒരുങ്ങി കെഎസ്ആർടിസി ഡ്രൈവർ യദു .മേയർക്കെതിരെ ഇന്ന് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിക്കും.പൊലീസിന് പരാതി നൽകിയിട്ടും കേസെടുക്കാത്തതിന് പിന്നാലെയാണ് ഡ്രൈവർ യദു മേയർക്കെതിരെ നിയമനടപടിക്ക് നീങ്ങുന്നത്.തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകുന്നത്. അതേസമയം മേയർക്കെതിരായ ഡ്രൈവർ യദുവിന്റെ പരാതിയിൽ കന്റോൺമെന്റ് എസിപി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ ഇന്നലെ ബസ് കണ്ടക്ടറുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഡ്രൈവർ ലൈംഗിക ചേഷ്ട കാണിച്ചോ എന്നറിയില്ലെന്നായിരുന്നു മൊഴി. പിൻ സീറ്റിൽ ആയത് കൊണ്ട് താൻ ഒന്നും കണ്ടില്ലെന്നായിരുന്നു മൊഴി.