മേയർക്കും സംഘത്തിനും തിരിച്ചടി..ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്….
മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ വാക്കുതർക്കത്തിൽ മേയർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ് .ഡ്രൈവറുടെ പരാതിയിൽ മേയർക്കു പുറമെ സച്ചിൻ ദേവ് എംഎൽഎ, മേയറുടെ സഹോദരൻ, സഹോദരന്റെ ഭാര്യ എന്നിവർക്കെതിരെയും കേസെടുക്കാൻ കോടതി ഉത്തരവിട്ടു…
കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി 3 നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. പരാതി കോടതി പൊലീസിന് കൈമാറി.