മേയർക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം..ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ….
കെഎസ്ആര്‍ടിസി ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, സച്ചിന്‍ എംഎല്‍എ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.പൊലിസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് യദു കോടതിയെ സമീപിച്ചത്. ആര്യാ രാജേന്ദ്രൻ, സച്ചിൻ ദേവ്, വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്നുപേർക്കെതിരെയാണ് പരാതി.ഇവർക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
അതേസമയം മേയറുമായി തര്‍ക്കം ഉണ്ടായ ദിവസം യദു ഫോണില്‍ സംസാരിച്ചതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കെഎസ്ആര്‍ടിസിക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ബസ്സ് ഓടിക്കുന്നതിനിടെ പലപ്പോഴായി യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചു എന്നാണ് പൊലീസ് കണ്ടെത്തല്‍. വിഷയത്തില്‍ പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.