മേയര്‍-ഡ്രൈവര്‍ തര്‍ക്കം..മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും…

മേയര്‍-ഡ്രൈവര്‍ തര്‍ക്കത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ നൽകിയ പരാതിയിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും.വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയിൽ വൈകീട്ട് മൂന്നിന് ആകും ആര്യ രാജേന്ദ്രന്‍ രഹസ്യമൊഴി നല്‍കാന്‍ എത്തുക. ഉച്ചക്ക് 12 മണിക്ക് കോടതിയിലെത്താനാണ് നിര്‍ദേശം. കന്റോണ്‍മെന്റ് പൊലീസ് നല്‍കിയ അപേക്ഷയിലാണ് മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്തുക.

അതേസമയം കേസിലെ നിര്‍ണായക തെളിവായ കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ ഇതുവരെയും പൊലീസിനായിട്ടില്ല എന്നത് അന്വേഷണത്തിന് വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്. ബസിലെ ക്യാമറ ദൃശ്യങ്ങള്‍ കാണാതെ കേസ് മുന്നോട്ടു പോവില്ല. ഡ്രൈവര്‍ യദു, കണ്ടക്ടര്‍ സുബിന്‍, സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവ് എന്നിവരെ ചോദ്യം ചെയ്‌തെങ്കിലും അന്വേഷണത്തെ കാര്യമായി സഹായിച്ചിട്ടില്ല.

Related Articles

Back to top button