മേയര്‍-ഡ്രൈവര്‍ തര്‍ക്കം..പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം വിൻസെന്‍റ് എംഎല്‍എ….

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ പൊലീസിനെ രൂക്ഷമായി വിമർശിച്ച് എം വിൻസെന്‍റ് എംഎല്‍എ.കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കാൻ മടിക്കുകയാണ്. ഇതുവരെ കേസിൽ എഫ്ഐആര്‍ ഇട്ടിട്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി . കേസെടുക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും എം വിൻസെന്‍റ് എംഎല്‍എ പറഞ്ഞു.

സിപിഎം നേതാക്കള്‍ പ്രതികളായാല്‍ കമ്മ്യൂണിസ്റ്റ് പീനല്‍ കോഡാണ്, മേയര്‍ നിയമം കയ്യിലെടുത്തത് പിണറായി പൊലീസിലും ആഭ്യന്തര വകുപ്പിലും വിശ്വാസമില്ലാത്തത് കൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു . യദുവിന്‍റെ പരാതിയില്‍ കേസെടുക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഡിജിപിയും മുഖ്യമന്ത്രിയും ഇടപെടണം, തെളിവുകള്‍ നശിപ്പിക്കാൻ ശ്രമമുണ്ടായതായും അദ്ദേഹം പറഞ്ഞു .ബസില്‍ കയറി ടിക്കറ്റ് എടുത്ത് പോകാനാണത്രേ സച്ചിൻദേവ് എംഎല്‍എ പറഞ്ഞത്, ഇത്ര അപഹാസ്യമായ കാര്യങ്ങള്‍ ഒരു നിയമസഭാംഗം പറയുമോ എന്നും എം വിൻസെന്‍റെ എംഎല്‍എ ചോദിച്ചു .

Related Articles

Back to top button