മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം…ഒടുവിൽ പൊലീസിന്..

തിരുവനന്തപുരം:മേയര്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ പൊലീസിന് കോടതിയുടെ വിമര്‍ശനംw ഡ്രൈവര്‍ യദു കന്റോണ്‍മന്റ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലെ അന്വേഷണത്തിലാണ് പൊലീസിനെ കോടതി വിമര്‍ശിച്ചത്. മേയറും സംഘവും സഞ്ചരിച്ച കാര്‍ കണ്ടെത്താത്തതിലും മൊഴി എടുക്കാത്തതിലുമാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 22-ന് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

കെഎസ്ആര്‍ടിസി ഡ്രൈവറായ യദു മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന്‍ നല്‍കിയ പരാതി അന്വേഷിക്കാത്തതിലാണ് കോടതിയുടെ വിമര്‍ശനം. യദു കോടതിയില്‍ സമര്‍പ്പിച്ച മോണിറ്ററിംഗ് പെറ്റീഷന്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ ഇടപെടല്‍. സുതാര്യമായ രീതിയില്‍ അന്വേഷണം നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. മേയറും ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നവരും സഞ്ചരിച്ച കാര്‍ കണ്ടാത്താത്തത് എന്ത് കൊണ്ടെന്ന് കോടതി ചോദിച്ചു. എതിര്‍കക്ഷികളുടെ മൊഴി രേഖപ്പെടുത്താത്തതിലും പൊലീസിന് വിമര്‍ശനമുണ്ട്. ഈ മാസം 22-ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇതുവരെയുള്ള അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയുമടക്കം അഞ്ച് ആളുകളുടെ പേരില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യദു സ്വകാര്യ ഹര്‍ജി ഫയല്‍ചെയ്തത്. ഏപ്രില്‍ 27-ന് രാത്രി പത്തോടെ പാളയം സാഫല്യം കോംപ്ലക്‌സിനുസമീപമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

Related Articles

Back to top button