മെമ്മറി കാർഡ് കാണാതായ സംഭവം..ഡിപ്പോയിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യും….
മേയർ- ഡ്രൈവർ തർക്കത്തെ തുടർന്ന് ബസ്സിനുള്ളിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങി തമ്പാനൂർ പൊലീസ്.മെമ്മറി കാർഡ് എടുത്തു മാറ്റിയത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നാണ് എന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം.സംഭവം നടന്നതിന് തൊട്ട് പിന്നാലെ തന്നെ മെമ്മറി കാർഡ് നീക്കം ചെയ്തു എന്നതാണ് പൊലീസിന്റെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ അത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് ആയിരിക്കാം എന്ന സംശയത്തിലാണ് തമ്പാനൂർ പൊലീസ്.
ചോദ്യം ചെയ്യലിന് പുറമെ കെഎസ്ആർടിസി തിരുവനന്തപുരം ഡിപ്പോയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.ഡിപ്പോയിലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലൂടെയും, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലൂടെയും ഇതിൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത് .