മെഡിക്കൽ അറിവ്… ഞരമ്പിലേക്ക് വായു കുത്തിക്കയറ്റി….

പരുമലയിൽ നഴ്സിന്റെ വേഷത്തിൽ ആശുപത്രിയിൽ കടന്നു കയറി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഫാർമസി പഠിച്ച, വൈദ്യശാസ്ത്രപരമായി അറിവുള്ള പ്രതി അനുഷ, സ്നേഹയെ കൊല്ലണമെന്ന് കരുതിക്കൂട്ടി കരുതി തന്ത്രങ്ങൾ മെനഞ്ഞാണ് ആശുപത്രിയിൽ എത്തിയത്. എയർ എമ്പോളിസം രീതി പ്രയോഗിച്ച് കൊല്ലാൻ നീക്കം. ഈ രീതിയെ കുറിച്ച് അനുഷയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. പ്രസവിച്ച് ആശുപത്രിയിൽ കഴിയുകയായിരുന്ന സ്നേഹയുടെ ഭർത്താവ് അരുണുമായുള്ള അടുപ്പമാണ് വധശ്രമത്തിന് കാരണമെന്നാണ് പ്രതി പറഞ്ഞതെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. അനുഷയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. സ്നേഹയുടെ ഭർത്താവ് അരുണിനെ പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം വിട്ടയച്ചു.

സ്നേഹയെ കൊലപ്പെടുത്തി ഭർത്താവ് അരുണിനേ സ്വന്തമാക്കുകയായിരുന്നു പ്രതി അനുഷയുടെ ലക്ഷ്യം. എയർ ഇൻജക്ഷൻ ചെയ്ത് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. ഇന്നലെ വൈകിട്ടാണ് ഏറെ ഞെട്ടിപ്പിക്കുന്ന സംഭവം പരുമല ആശുപത്രിയിൽ നടന്നത്. പ്രസവശേഷം ഡിസ്ചാർജ് കാത്തു കിടന്ന കരിയിലകുളങ്ങര സ്വദേശിനി സ്നേഹയെ നേഴ്സിന്റെ വേഷമണിഞ്ഞ് എത്തിയ അനുഷ കൊലപ്പെടുത്താൻ ശ്രമിച്ചു. ഡിസ്ചാർജ് ന് മുൻപ് ചെയ്യേണ്ട ഇഞ്ചക്ഷൻ ഉണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു മൂന്നുതവണ കയ്യിൽ കുത്തിയത്. സ്നേഹയുടെ അമ്മ സംശയം തോന്നി ബഹളം വെച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാരെ എത്തി അനുഷയെ പിടികൂടുകയായിരുന്നു.

Related Articles

Back to top button