മെഡിക്കല്‍ കോളേജ് ഐ സി യു അടിച്ചുതകര്‍ത്ത പ്രതി അറസ്റ്റിൽ….
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ സി യുവിനുള്ളില്‍ അതിക്രമിച്ചു കയറി ഗ്ലാസ് അടിച്ചു തകര്‍ത്ത പ്രതിയെ പിടികൂടി. പുല്ലന്തേരി രാമവര്‍മ്മന്‍ചിറ വീട്ടില്‍ രാജീവ് (25) ആണ് പോലീസ് പിടിയിലായത്. കാരക്കോണം സി എസ് ഐ മെഡിക്കല്‍ കോളേജ് ഐ സി യു വിനുള്ളില്‍ കയറി വിലപിടിപ്പുള്ള സാധനസാമഗ്രികളും ചില്ലുകളും അടിച്ചുതകര്ക്കുശേഷം ഇയാൾ ഒളിവില്‍ പോവുകയായിരുന്നു. മോബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട്ടിലെ ആശാരി പള്ളത്തില്‍ നിന്നാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബു കുറുപ്പ്, എസ്ഐ മാരായ സുജിത്ത് ജി നായര്‍, ശശികുമാര്‍, സിവില്‍ പോലീസ് പോലീസുകാരായ പ്രദീപ് ,ദീപു, ജയദാസ്, സാജന് അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു