മൃദുവായ ഇഡലി തയ്യാറാക്കാൻ…

‌‌പലര്‍ക്കും ഉള്ള ഒരു സാധാരണ പ്രശനമാണ് ഇഡലി ഉണ്ടാക്കിയിട്ട് ഇളക്കി എടുക്കുമ്പോള്‍ പൊടിഞ്ഞു പോകുന്നത് അല്ലങ്കില്‍ പാത്രത്തില്‍ ഒട്ടി പിടിക്കുന്നത് ഒക്കെ. പലപ്പോഴും ഇഡലി ഉണ്ടാക്കി വരുമ്പോള്‍ അതിന്റെ മൃദുത്വം നഷ്ടപ്പെട്ട് പാറ പോലുള്ള ഇഡലിയായി മാറാറുണ്ട് എന്നതാണ് സത്യാവസ്ഥ. അങ്ങനെ ഉള്ളവര്‍ക്ക് പാത്രത്തില്‍ ഒട്ടി പിടിക്കാത്ത പൊടിഞ്ഞു പോകാത്ത ഇഡലി ഉണ്ടാക്കാന്‍ ഉള്ള വഴിയാണ് ചുവടെ.

ഇഡലി മാവ് സോഫ്റ്റ് ആവാന്‍ ഇഡലി മാവില്‍ അല്‍പം നല്ലെണ്ണ ചേര്‍ത്ത് ഇളക്കി വെച്ചാല്‍ മതി. ഇത് ഇഡലി നല്ല സോഫ്റ്റ് ആക്കുന്നു. ഇഡലി ഇഡലിത്തട്ടില്‍ നിന്നും ഇളക്കിയെടുക്കുക എന്നത് പലപ്പോഴും വീട്ടമ്മമാരെ പൊല്ലാപ്പിലാക്കുന്ന ഒന്നാണ്. എന്നാല്‍, ഇഡലി വെന്ത ശേഷം ഇഡലി തട്ടില്‍ അല്‍പം വെള്ളം തളിച്ച് മൂന്ന് മിനിട്ടിനു ശേഷം ഇളക്കിയെടുത്ത് നോക്കൂ. നാരങ്ങത്തൊലി വെയിലത്തിട്ട് ഉണക്കിപ്പൊടിച്ച് ഇഡലി മാവില്‍ ചേര്‍ത്താല്‍ ഗുണവും മയവും ഇഡലിയ്ക്കുണ്ടാവും.

ഇഡലി തട്ടില്‍ ഇഡലി അടിയില്‍ പിടിയ്ക്കാതിരിയ്ക്കാന്‍ അല്‍പം വെളിച്ചെണ്ണ പുരട്ടുക. ഇത് ഇഡലി പാത്രത്തിന്റെ അടിയില്‍ പിടിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കുന്നു. ഇഡലി ഉണ്ടാക്കാന്‍ ഉഴുന്ന് കുതിര്‍ക്കുമ്പോള്‍ അരിയും ഉഴുന്നും വേറെ വേറെ അരച്ചെടുക്കുക. ഇത് ഇഡലി മാവ് സോഫ്റ്റ് ആവാന്‍ സഹായിക്കുന്നു. ഇഡലിയ്ക്ക് മാവ് അരയ്ക്കുമ്പോള്‍ അല്‍പം ഐസ് വെള്ളം ഒഴിച്ച് മാവ് അരച്ചെടുക്കാം. ഇത് ഇഡലിയ്ക്ക് മാര്‍ദ്ദവം നല്‍കുന്നു.

Related Articles

Back to top button