മൃതദേഹങ്ങള്‍ മുഴുവനും ഇന്ന് സംസ്‌കരിക്കും..മന്ത്രി കെ രാജന്‍

വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മുഴുവന്‍ ഇന്ന് സംസ്‌കരിക്കുമെന്ന് മന്ത്രി കെ രാജന്‍. ബന്ധുക്കള്‍ക്ക് മൃതദേഹം കാണാന്‍ ഉച്ചവരെ അവസരമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. നൂറിലധികം ശരീരഭാഗങ്ങള്‍ ഇന്ന് സംസ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.160 ശരീര ഭാ​ഗങ്ങളാണ് ദുരന്തഭൂമിയിൽ നിന്ന് കണ്ടെടുത്തതെന്ന് മന്ത്രി പറഞ്ഞു. ആന്തരിക അവയവങ്ങൾ ഉൾപ്പെടെയാണ് ലഭിച്ചത്. ഒരുമിച്ച് സംസ്‌കരിക്കാന്‍ കഴിയില്ല. ഓരോ ശരീരഭാഗങ്ങളും പ്രത്യേകം സംസ്‌കരിക്കും. ഡിഎന്‍എ നമ്പര്‍ നല്‍കും. നാല് മണിക്ക് സംസ്‌കാരം ചടങ്ങുകള്‍ ആരംഭിക്കാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ താമസമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കേരളം അതിജീവിക്കുമെന്നും അതുറപ്പാണെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി

Related Articles

Back to top button