മൃതദേഹം വീട്ടുകാർ ഏറ്റെടുത്തില്ല..നവജാത ശിശുവിന്റെ സംസ്കാരം നടത്തി പൊലീസ്..കൂട്ടിനായി കളിപ്പാട്ടവും പൂക്കളും…

പനമ്പിള്ളിയിൽ ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് മാതാവ് താഴേക്കെറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു.വീട്ടുകാർ മൃതദേഹം ഏറ്റെടുക്കാത്തതിനാൽ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു സംസ്കാരം.പുല്ലേപ്പടി ശ്മശാനത്തിലായിരുന്നു സംസ്‌കാരം. കൊച്ചി മേയര്‍ എം അനില്‍കുമാര്‍, കൗണ്‍സിലര്‍മാര്‍, കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

കുഞ്ഞിന്റെ മൃതദേഹം അടക്കിയ ശവപ്പെട്ടിക്ക് ചുറ്റും പൊലീസ് ഉദ്യോഗസ്ഥര്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചു. . ശവപ്പെട്ടിക്ക് മുകളില്‍ കളിപ്പാട്ടവും വെച്ചിരുന്നു.തുടര്‍ന്ന് സല്യൂട്ട് നല്‍കിയാണ് പൊലീസ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. നവജാതശിശുവിന്റെ മൃതദേഹം കൊച്ചി കോര്‍പ്പറേഷന്‍ ഏറ്റുവാങ്ങിയാണ് സംസ്‌കരിച്ചത്.അതേസമയം പ്രസവശേഷമുള്ള അണുബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ മാതാവ് ഇപ്പോഴുംആശുപത്രിയിൽ തന്നെയാണ് .ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്നതിന് അനുസരിച്ചു മാത്രമേ കുടുതൽ ചോദ്യം ചെയ്യൽ ഉണ്ടാകൂ.

Related Articles

Back to top button