മൃഗശാല ജീവനക്കാരനെ സിംഹം കടിച്ചുകൊന്നു…
ഭക്ഷണം കൊടുക്കാൻ ഗേറ്റ് തുറന്ന ഉടൻ ജീവനക്കാരനെ സിംഹം കടിച്ചുകൊന്നു. ജീവനക്കാരൻ സുരക്ഷാ സംരക്ഷണ ഗേറ്റ് തുറന്ന് മൃഗത്തിന് ഭക്ഷണം കൊടുക്കാൻ തുടങ്ങുമ്പോഴായിരുന്നു സംഭവം നടന്നത്. നൈജീരിയൻ മുൻ പ്രസിഡന്റ് ഒലുസെഗുൻ ഒബാസാൻജോയുടെ ഉടമസ്ഥതയിലുള്ള അബോകുട്ടയിലെ പ്രസിഡൻഷ്യൽ ലൈബ്രറി വൈൽഡ് ലൈഫ് പാർക്കിലാണ് സംഭവം. ബാബാജി ദൗൾ എന്ന 35 കാരനാണ് കൊല്ലപ്പെട്ടത്.
സിംഹം ഇയാളെ ആക്രമിക്കുകയും തുടർന്ന് അയാൾ സംഭവ സ്ഥലത്തുതന്നെ മരിക്കുകയുമായിരുന്നുവെന്ന് പാർക്ക് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. ജീവനക്കാരന്റെ കഴുത്തിൽ പിടിമുറുക്കിയ സിംഹത്തെ ഒടുവിൽ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രാദേശിക പോലീസ് വക്താവ് ഒമോലോല ഒഡുട്ടോല പറഞ്ഞു.ജീവനക്കാരൻ മൃഗങ്ങളെ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചയാളാണ്.