മൂവാറ്റുപുഴയിൽ ഒമ്പത് പേരെ കടിച്ച നായ ചത്തു…പേവിഷബാധയെന്ന് സംശയം…
മൂവാറ്റുപുഴയില്‍ ഒൻപത് പേരെ കടിച്ച നായ ചത്തു. നഗരസഭാ കോമ്പൗണ്ടില്‍ ഇരുമ്പുകൂട്ടില്‍ പൂട്ടിയിട്ടിരുന്ന നായയാണ് ചത്തത്. നായയ്ക്ക് പേവിഷ ബാധയുണ്ടോ എന്ന സംശയത്തിനിടെയാണ് ജീവി ചത്തത്. കുട്ടികള്‍ അടക്കമുള്ളവർക്കാണ് കഴിഞ്ഞ ദിവസം നായയുടെ കടിയേറ്റത്. പരിക്കേറ്റവര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്‍പ്പെടെ തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്