മൂവര്‍ സംഘം ബലമായി കാറില്‍ കയറ്റി, ഭീഷണിപ്പെടുത്തി..ഒമ്പതുലക്ഷം രൂപ തട്ടിയെടുത്തതായി ബേക്കറിയുടമ…
ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഒമ്പതുലക്ഷം രൂപ കവര്‍ന്നതായി പരാതി. കാറിലെത്തിയ സംഘം ഏച്ചൂര്‍ സ്വദേശി റഫീഖിനെയാണ് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ ബംഗളൂരുവില്‍ നിന്ന് ഏച്ചൂരില്‍ ബസിറങ്ങിയപ്പോഴാണ് അക്രമമുണ്ടായത്. മര്‍ദിച്ചു അവശനാക്കി പണം കവര്‍ന്നതിന് ശേഷം കാപ്പാട് ഉപേക്ഷിച്ചു കടന്നുവെന്നാണ് പരാതി.
അവശനിലയില്‍ കിടന്ന റഫീഖിനെ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്. മുഖംമൂടി ധരിച്ചാണ് അക്രമികള്‍ സ്ഥലത്തെത്തിയത്. അതിനാല്‍ അക്രമികളെ കാണാന്‍ സാധിച്ചില്ലെന്നും റഫീഖ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.