മൂന്ന് വർഷത്തിനിടെ മൂന്ന് മരണം

മാവേലിക്കര- ശ്രീമഹേഷിന്റെ ആനക്കൂട്ടിൽ വീട്ടിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടന്നത് മൂന്ന് മരണങ്ങൾ. മൂന്ന് മരണങ്ങളും അസ്വാഭാവിക മരണങ്ങളും. നക്ഷത്രയുടെ അമ്മ വിദ്യ മൂന്ന് വർഷം മുൻപ് ആത്മഹത്യ ചെയ്യുകയായിരുന്നു. പിന്നീട് ശ്രീമഹേഷിന്റെ പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചിരുന്നു. ഇപ്പോൾ നക്ഷത്രയുടെ മരണത്തോടെ മൂന്നാംത്തെ മരണമാണ് സംഭവിക്കുന്നത്. വിദേശത്തായിരുന്ന ശ്രീമഹേഷ് പിതാവ് ശ്രീമുകുന്ദന്‍ ട്രെയിന്‍ തട്ടി മരിച്ചതറിഞ്ഞാണ് നാട്ടിലെത്തിയത്. പിന്നീട് ഈ കാലയളവിൽ ഒന്നും തന്നെ ശ്രീമഹേഷ് ജോലിക്കായി ശ്രമിച്ചിരുന്നില്ല.

Related Articles

Back to top button