മൂന്ന് മീനുകൾക്ക് രണ്ടേകാൽ ലക്ഷം
നീണ്ടകര തുറമുഖത്ത് കഴിഞ്ഞ ദിവസം മൂന്ന് മീനുകൾക്ക് ലേലത്തിൽ ലഭിച്ചത് രണ്ടേകാൽ ലക്ഷം രൂപയാണ്. കേരളത്തിലെ മീൻപിടുത്തക്കാരുടെ വലയിലോ വഞ്ചിയിലോ വന്നുപെടാനോ വിൽപനക്കെത്തിക്കാനോ സാധ്യതയില്ലാത്ത ‘ഗോൽ’ എന്ന മത്സ്യമാണ് ശക്തികുളങ്ങരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ‘മനു’ എന്ന വഞ്ചിയിലുള്ളവരുടെ വലയിൽ പെട്ടത്. മലയാളികൾ പട്ത്തികോര എന്ന് വിളിക്കുന്ന ഗോൽ മത്സ്യത്തിന്റെ അപരനാമം പോലും സീ ഗോൾഡ് എന്നാണ്.ചുരുക്കിപ്പറഞ്ഞാൽ ‘കടലിലെ പൊന്നാണ് പൊന്നുംവിലയുള്ള ഗോൽ. ഇന്ത്യയിൽ ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ തീരങ്ങളിൽ സാധാരണയായി കാണപ്പെടുന്ന പട്ത്തികോരയ്ക്ക് സിംഗപ്പൂർ, മലേഷ്യ, ഹോങ്കോങ്, ജപ്പാൻ എന്നിവടങ്ങളിൽ വൻ ഡിമാൻഡാണ്. വലിപ്പത്തിനും ഭാരത്തിനും അനുസരിച്ചാണ് ഗോൽ മത്സ്യത്തിന്റെ വില നിർണയിക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമുദ്രമത്സ്യമാണ് ഗോൽ.തിരുവനന്തപുരം: മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്‌ക്കരിച്ച ‘ഓപ്പറേഷന്‍ മത്സ്യ’യിലൂടെ സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച മാത്രം 108 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.Read Also : ഒരൊറ്റ പാറയില്‍ കൊത്തിയെടുത്ത ഗുഹാക്ഷേത്രം: പല്ലവ രഥ ശിൽപ ശൈലിയിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രത്തിലൂടെ ഒരു യാത്ര നടത്താംപരിശോധനയുടെ ഭാഗമായി 76 മത്സ്യ സാമ്പിളുകള്‍ ശേഖരിച്ചു വിദഗ്ധ പരിശോധനയ്ക്കായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ലാബുകളിലേക്കു അയച്ചിട്ടുണ്ട്. ഇതുകൂടാതെ, പരിശോധനയില്‍ നൂനതകള്‍ കണ്ടെത്തിയവര്‍ക്കെതിരായി 4 നോട്ടീസുകളും നല്‍കി. ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ഉപയോഗിച്ച് 23 മത്സ്യ സാമ്പിളുകളില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുണ്ടോയെന്ന് പരിശോധന . ഈ പരിശോധനയില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും മന്ത്രി വ്യക്തമാക്കി.ഇതുവരെ നടന്ന പരിശോധനയുടെ ഭാഗമായി 3645.88 കിലോ പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. പ്രധാന ചെക്ക്പോസ്റ്റുകള്‍, ഹാര്‍ബറുകള്‍ മത്സ്യ വിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 1950 പരിശോധനയില്‍ 1105 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിലേക്ക് അയയ്ക്കുകയും ചെയ്തു.