മൂന്ന് ദിവസം മരത്തില്‍ കുടുങ്ങി കൂറ്റന്‍ പെരുമ്പാമ്പ്..ഒടുവിൽ സംഭവിച്ചത്…
കണ്ണൂര്‍ നഗരത്തിനടുത്തെ പുഴാതിഹൗസിങ് കോളനിയിലെ കാടുപിടിച്ച സ്ഥലത്തെ മരത്തില്‍ മൂന്ന് ദിവസമായി കുടുങ്ങിയ പെരുമ്പാമ്പിനെ അതിസാഹസികമായി രക്ഷപ്പെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.തുടർന്ന് ഒന്നര മണിക്കൂര്‍ നീണ്ട പ്രയ്തനത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്.
മരത്തില്‍ നിന്നും സഞ്ചിയിലാക്കി താഴെ ഇറക്കിയ പാമ്പിനെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഇതിനെ കാട്ടിലേക്ക് തുറന്നുവിടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂന്ന് മീറ്ററോളം നീളമുണ്ട് പാമ്പിന്.ജനവാസ കേന്ദ്രത്തില്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു.