മൂന്നു വയസുകാരിക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്…പരിശോധിച്ചപ്പോൾ….
കട്ടപ്പന: മൂന്നു വയസുകാരിക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്. കുട്ടി അസ്വസ്ഥത പ്രകടിപ്പച്ചതോടെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. എക്‌സ് റേ എടുത്തു പരിശോധിച്ചപ്പോൾ അന്നനാളത്തിൽ ലോക്കറ്റ് കുടുങ്ങിയതായി കണ്ടെത്തി. അന്നനാളത്തിൽ കുടുങ്ങിയ ലോക്കറ്റ് അപകടം കൂടാതെ പുറത്തെടുത്തു. ചേറ്റുകുഴി സ്വദേശികളായ ദമ്പതികളുടെ മകളാണ് ലോക്കറ്റ് വിഴുങ്ങിയത്. പതിനാലാം തീയതി രാത്രി എട്ടരയോടെ സംഭവം. ബാഗിന്റെ സിപ്പിൽ കിടന്നലോക്കറ്റ് കളിക്കാനായി കുട്ടി കയ്യിലെടുക്കുകയും അബദ്ധത്തിൽ വിഴുങ്ങുകയുമായിരുന്നു.
പ്രാഥമിക ശുശ്രൂഷ നൽകിയ കുട്ടിയെ ഉടൻതന്നെ പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ഡോക്ടർമാരെത്തി ലോക്കറ്റെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചല്ല. തുടർന്ന് പുലർച്ചെയോടെ ശസ്ത്രക്രിയ കൂടാതെ ലോക്കറ്റ് പുറത്തെടുത്തു. കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും സുഖം പ്രാപിച്ച കുട്ടി ആശുപത്രി വിട്ടെന്നും അധികൃതർ അറിയിച്ചു.