മൂന്നുദിവസം മുമ്പ് കാണാതായ വീട്ടമ്മ പുഴയിൽ മരിച്ച നിലയിൽ…..

കാണാതായ വീട്ടമ്മയെ അറ വലക്കുഴി പാലത്തിന് സമീപത്തെ ആറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓടനാവട്ടം കട്ടയിൽ സുധർമ്മവിലാസം സുലഭ(51)യുടെ മൃതദേഹമാണ് ആറിന്റെ അരികിലെ മരച്ചല്ലകളിൽ തങ്ങികിടക്കുന്ന നിലയിൽ കണ്ടെത്തിയത്. 29ന് രാവിലെയാണ് ഇവരെ കാണാതായത്. വീട്ടുകാർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഫയർ ഫോഴ്സ്, പൊലീസ് ഡോഗ് സ്ക്വാഡ്, സ്കൂബി എന്നിവർ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച രാവിലെ 11.45ഓടെയാണ് മൃതദേഹം അറവലക്കുഴി ആറിൽ കണ്ടത്. കൊട്ടാരക്കരയിൽനിന്ന് ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഭർത്താവ്: രാധാകൃഷ്ണൻ.

Related Articles

Back to top button