മൂന്നാറിൽ വീണ്ടും കാട്ടാന ഇറങ്ങി.. കട്ടക്കൊമ്പനെന്ന് നാട്ടുകാര്‍…
ഇടുക്കി: മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. സെവൻമല എസ്റ്റേറ്റ്, പാർവതി ഡിവിഷനിൽ രാവിലെ എട്ട് മണിയോടെയാണ് ആന എത്തിയത്. നേരത്തെ മൂന്നാറില്‍ രണ്ടുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കട്ടക്കൊമ്പനാണ് ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതോടെ പ്രദേശവാസികള്‍ വലിയ ആശങ്കയിലായിരിക്കുകയാണ്. അതേസമയം നേര്യമംഗലം കാഞ്ഞിരവേലിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണമുണ്ടായി. ഒറ്റക്കൊമ്പൻ എന്ന് വിളിക്കുന്ന ആനയാണ് പ്രദേശത്ത് ഭീതി പരത്തി അക്രമം അഴിച്ചുവിട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. നാലേക്കറോളം കൃഷി ആന നശിപ്പിച്ചു എന്നാണ് നാട്ടുകാര്‍ പറയുന്നത്.