മൂന്നാമതും ബിജെപി അധികാരത്തിൽ..കാളിമാതാവിന് കൈവിരല്‍ സമര്‍പ്പിച്ച് യുവാവ്…
രാജ്യത്ത് മൂന്നാമതും ബിജെപി അധികാരം ഉറപ്പിച്ചതിന് പിന്നാലെ യുവാവ് തന്റെ വിരല്‍ മുറിച്ച് കാളിദേവിക്ക് സമര്‍പ്പിച്ചു. ഛത്തീസ്ഗഡ് സ്വദേശിയായ ദുര്‍ഗേഷ് പാണ്ഡെയാണ് ക്ഷേത്രത്തിലെത്തി വിരല്‍മുറിച്ച് കാളിക്ക് സമര്‍പ്പിച്ചത്.വോട്ടെണ്ണല്‍ ദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മുന്നിട്ട് നിന്നതോട് ദുര്‍ഗേഷ് വലിയ വിഷമത്തിലായിരുന്നു തുടർന്ന് കാളി ക്ഷേത്രത്തിലെത്തി ബിജെപിയുടെ വിജയത്തിനായി പ്രാര്‍ത്ഥിചിരുന്നു.പിന്നീട് എന്‍ഡിഎയുടെ കേവല ഭൂരിപക്ഷത്തിലേക്ക് എത്തുകയും അധികാരം ഉറപ്പിക്കുകയും ചെയ്തതോടെ വീണ്ടും കാളി ക്ഷേത്രത്തില്‍ ചെന്ന് ഇടതുകൈയിലെ വിരല്‍ വെട്ടി ദേവിക്ക് സമര്‍പ്പിക്കുകയായിരുന്നു.