മൂന്നാമങ്കത്തിനായി നരേന്ദ്രമോദി….

എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുത്തു. മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിംഗ് ആണ് പേര് നിര്‍ദേശിച്ചത്. അംഗങ്ങള്‍ കയ്യോടെ നിര്‍ദേശത്തെ പിന്തുണച്ചു. അമിത് ഷാ തീരുമാനത്തെ പിന്തുണച്ചു.തുടര്‍ച്ചയായ മൂന്നാം തവണയാണ് നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുന്നത്. ഞായറാഴ്ച്ചയാണ് മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. മോദിയെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനത്തെ ടിഡിപി നേതാവ് ചന്ദ്ര ബാബു നായിഡുവും ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറും പിന്തുണച്ചു.

Related Articles

Back to top button