മൂന്നാം തവണ അധികാരത്തിലേറിയ ശേഷം ആദ്യ വിദേശ യാത്ര…മോദി ഇന്ന് റഷ്യയിലേക്ക്…

പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന് സന്ദർശനത്തിനായി ഞായറാഴ്ച യാത്ര തിരിക്കും. ഇന്ന് രാവിലെയാകും ദില്ലിയിൽ നിന്നും മോസ്കോയിലേക്ക് യാത്ര പുറപ്പെടുക. ഇരുപത്തിരണ്ടാം ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി പോകുന്നത്. മൂന്നാം വട്ടം അധികാരത്തിലെത്തിയ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദർശനമാണിത്. ഉക്രൈൻ റഷ്യ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മോദി റഷ്യയിലെക്ക് പോകുന്നത്. രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനത്തിന് ശേഷം അവിടെനിന്നും മോദി ഓസ്ട്രിയയിലേക്കും പോകും. 41 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്.

Related Articles

Back to top button