മൂന്നാം തവണയും ‘അമ്മ’ പ്രസിഡന്റായി മോഹൻലാൽ…

നടൻ മോഹൻലാലിനെ വീണ്ടും താര സംഘടന അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു.എതിരാളികളില്ലാതെയാണ് മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടത് . മോഹൻലാൽ പ്രസിഡന്റായി എത്തുന്നത് ഇത് മൂന്നാം തവണയാണ്. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നി സ്ഥാനങ്ങളിലേക്ക് മത്സരം നടക്കും.

സിദ്ദിഖ് , കുക്കു പരമേശ്വരൻ , ഉണ്ണി ശിവപാൽ എന്നിവരാണ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്. അതേ സമയം അമ്മ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജഗദീഷ് , മഞ്ജുപ്പിള്ള , ജയൻ ചേർത്തല എന്നിവര്‍ മത്സരിക്കും.25 വര്‍ഷത്തോളം അമ്മയുടെ വിവിധ തലത്തില്‍ ഭാരവാഹിയായ ഇടവേള ബാബു ഇത്തവണ ഭാരവാഹിയാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ ജനറല്‍ സെക്രട്ടറിയാണ് ഇടവേള ബാബു.

Related Articles

Back to top button