മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവ് അറസ്റ്റിൽ..പീഡന വിവരം പുറത്തറിഞ്ഞത് അംഗൻവാടി ടീച്ചറിലൂടെ…
കോഴിക്കോട്: മൂന്നര വയസ്സുകാരിയായ പിഞ്ചുകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പിതാവ് പിടിയില്‍. മുക്കം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസക്കോയയെ ആണ് മുക്കം പോലീസ് പിടികൂടിയത്. കഴിഞ്ഞ 18-ാം തീയ്യതിയാണ് കേസിന് ആസ്പദമായ ദാരുണ സംഭവം നടക്കുന്നത്. നേരത്തെ ഒരു വിവാഹം കഴിച്ചിട്ടുള്ള പ്രതി മറ്റൊരു ബന്ധം സ്ഥാപിക്കുകയും ഇതിലുണ്ടായ മൂന്നരവയസുകാരിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. മാസത്തില്‍ വല്ലപ്പോഴും ഇവരുടെ വീട്ടില്‍ വന്നിരുന്ന പ്രതി വീട്ടിലെ മുറിയില്‍ വെച്ചാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പീഡനത്തെ തുടര്‍ന്ന് ശാരീരികമായും മാനസികമായും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് അംഗന്‍വാടി ടീച്ചര്‍ കാര്യം അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് പീഡന വിവരം പുറത്തറിയുന്നത്. ടീച്ചര്‍ വിവരം ഉടനെ കുന്ദമംഗലം ഐസിഡിഎസ് ഓഫീസറെ അറിയിക്കുകയും പിന്നീട് പോലീസിന് പരാതി കൈമാറുകയും ചെയ്തു.ഡോക്ടർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. വിശദമായ അന്വേഷണത്തിൽ പിതാവാണ് കുറ്റം ചെയ്തതെന്ന് വ്യക്തമായതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് കടന്നത്. പ്രതി സമാനമായ കുറ്റകൃത്യം മുൻപും നടത്തിയോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.