മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോൾ….
മരണത്തിൽ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മൂത്രമൊഴിക്കാൻ എഴുന്നേറ്റതുകൊണ്ട് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഒരു ആചാരത്തിൻ്റെ ഭാഗമായി ഇയാളെ ഭൂമിക്ക് ബലി നൽകാൻ തീരുമാനിച്ചിരുന്നു. ഉറങ്ങിയ ഇയാളെ ശവപ്പെട്ടിയിൽ അടച്ചിരുന്നെങ്കിലും മൂത്രമൊഴിക്കാനായി എഴുന്നേറ്റ വിക്ടർ രക്ഷപ്പെടുകയായിരുന്നു.
ബൊളീവിയയിലെ എൽ ആൽട്ടോ എന്ന സ്ഥലത്താണ് സംഭവം. സംഭവം നടക്കുന്നതിനു തലേ ദിവസം വിക്ടർ കാര്യമായി മദ്യപിച്ചിരുന്നു. അന്ന് മദർ എർത്ത് ഫെസ്റ്റിവലിൻ്റെ ആരംഭദിനവുമായിരുന്നു. അന്ന് തദ്ദേശീയവർ ദേവിയ്ക്ക് കാണിക്കയർപ്പിക്കാറുണ്ട്. ജീവനുള്ള മൃഗങ്ങളും മധുരവുമടക്കം പലതും ദേവിയ്ക്ക് സമർപ്പിക്കാറുണ്ട്. താൻ ദേവിയ്ക്കുള്ള നരബലിയായിരുന്നു എന്നാണ് വിക്ടർ പറയുന്നത്.
യുവാവ് ഉത്സവർത്തിനു പോയി കുടിച്ച് നൃത്തം ചെയ്തു. പിന്നെ ഒന്നും ഓർമയില്ലായിരുന്നു. ഓർമ വന്നപ്പോൾ കിടക്കയിലാണെന്ന് കരുതി മൂത്രമൊഴിക്കാനായി എഴുന്നേറ്റു. പക്ഷേ, അയാൾക്ക് ചലിക്കാനായില്ല. അപ്പോഴാണ് കിടക്കുന്നത് വേറെവിടെയോ ആണെന്ന് മനസ്സിലായത്. ആഞ്ഞുതള്ളി ശവപ്പെട്ടിയുടെ ഗ്ലാസ് തകർന്നു. അങ്ങനെയാണ് പുറത്തുകടന്നത്. ഗ്ലാസ് തകർന്നപ്പോൾ ഉള്ളിലേക്ക് ചളി വീണു. ഇക്കാര്യം പൊലീസിനോട് പറഞ്ഞപ്പോൾ വിശ്വസിക്കാൻ അവർ തയ്യാറായില്ല എന്നും വിക്ടർ പറഞ്ഞു.