മൂത്രമൊഴിക്കാനിടമില്ല….യാത്രികർക്കിടമില്ലാതെ പാറശാലയിലെ വഴിയിടം…

പാറശ്ശാല: ബ്രേക്കെടുക്കാൻ പോയിട്ട് മൂത്രമൊഴിക്കാൻ പോലും ഇടമില്ലാതെ പാറശ്ശാലയിലെ ടേക്ക് എ ബ്രേക്ക് വഴിയിടം പൂട്ടി. സംസ്ഥാനത്തിൻ്റെ തെക്കേയറ്റത്തെ തിരക്കേറിയ പാറശ്ശാല ജംഗ്ഷനിലാണ് യാത്രികരുടെ ദുരിതം. രണ്ടാഴ്ച കഴിഞ്ഞു വഴിയിടം പൂട്ടിയിട്ട്.ദേശീയപാതയോരത്തെ പാറശ്ശാല ടൗൺ വാർഡിലെ ടേക്ക് എ ബ്രേക്ക് കേന്ദ്രമാണ് മുന്നറിയിപ്പുമില്ലാതെ പൂട്ടിയത്. വഴിയാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം ഒരുക്കുന്നതിനായി സംസ്ഥാനമെമ്പാടും നടപ്പിലാക്കിയ പദ്ധതിയാണ് ടേക്ക് എ ബ്രേക്ക്. ദുർഗന്ധം വമിക്കുന്ന ശൗചാലയം നവീകരിച്ചാണ് പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് കേന്ദ്രം നിർമ്മിച്ചത് . കരാറുകാരെ ഏൽപ്പിച്ചായിരുന്നു പ്രവർത്തനം. പാറശ്ശാല പോസ്റ്റോഫീസ്‌ ഗ്ഷനിലെത്തുന്ന യാത്രക്കാരും പ്രദേശത്തെ വ്യാപാരികളും ഉപയോഗിച്ചിരുന്ന .വഴിയിടമാണ് പൂട്ടിയത്

Related Articles

Back to top button