മുൻ സിപിഎം എംഎല്‍എ എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി….

ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍. ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ.ഹരിയും സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള ദേവിയുമാണ് രാജേന്ദ്രനെ സന്ദർശിച്ചത് .മൂന്നാര്‍ ഇക്കാ നഗറിലെ വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം.മൂന്നാറില്‍ മറ്റൊരു പരിപാടിക്കായി എത്തിയ ബിജെപി നേതാക്കള്‍ തന്നെ വന്നുകണ്ടുവെന്നാണ് എസ് രാജേന്ദ്രന്റെ വിശദീകരണം.ബിജെപി നേതാക്കളുടെ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു .

അതേസമയം രാജേന്ദ്രനെ സന്ദര്‍ശിച്ചത് പാര്‍ട്ടി പ്രവേശനം സംബന്ധിച്ച കാര്യത്തിനല്ലെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു.ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.രാജേന്ദ്രനെ അനുകൂലിക്കുന്ന തോട്ടം തൊഴിലാളികളെ സിപിഎം അനുഭാവികൾ മർദിച്ചെന്നും സിപിഎമ്മിനു വോട്ട് ചെയ്യാൻ നിർബന്ധിച്ചെന്നുമുള്ള ആരോപണങ്ങളും പരാതികളും ഉയർന്നിരുന്നു. ഇക്കാര്യം പരിശോധിക്കാൻ വേണ്ടിയാണു ബിജെപി നേതാക്കൾ മൂന്നാറിലെത്തിയത്.ഇതിനുശേഷമായിരുന്നു എസ്.രാജേന്ദ്രനുമായുള്ള കൂടിക്കാഴ്ച.

Related Articles

Back to top button