മുൻ വ്യോസേനാ മേധാവി ആര്‍.കെ.എസ് ഭദൗരിയ ബി.ജെ.പിയില്‍…
മുന്‍ വ്യോമസേനാ മേധാവി ആര്‍.കെ.എസ് ഭദൗരിയ ബി.ജെ.പിയില്‍ ചേര്‍ന്നു. ലോക്സഭ തിരഞ്ഞെടുപ്പിനായി ബി.ജെ.പിയുടെ അഞ്ചാം സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറക്കാനിരിക്കെയാണ് ആര്‍.കെ.എസ് ഭദൗരിയയുടെ ബി.ജെ.പി പ്രവേശനം. ദില്ലിയിലെ ബി.ജെ.പി ആസ്ഥാനത്ത് വെച്ച് ആര്‍.കെ.എസ് ഭദൗരിയ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍, ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് ദാവഡെ എന്നിവര്‍ ചേര്‍ന്ന് ഭദൗരിയയെ സ്വീകരിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രാ സ്വദേശിയായ ഭദൗരിയയെ ഗാസിയാബാദില്‍ നിന്നും മത്സരിപ്പിക്കാനാണ് ബി.ജെ.പി നീക്കം. 2019 മുതല്‍ 2021വരെ ഇന്ത്യയുടെ വ്യോമസേനാ മേധാവിയായി ആര്‍.കെ.എസ് ഭദൗരിയ പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് വ്യോമസേനയില്‍ നിന്നും വിരമിക്കുകയായിരുന്നു.