മുൻ വൈരാഗ്യത്തിന്റെ പേരിൽ വീടുകയറി ആക്രമണം… പ്രതികളായ നാലംഗ ഗുണ്ടാസംഘം അറസ്റ്റിൽ….


മലയിൻകീഴ്: മുൻ വൈരാഗ്യത്തിന്റെ പേരിൽ വീടുകയറി ആക്രമണം നടത്തിയ നാലംഗ ഗുണ്ടാസംഘം അറസ്റ്റിൽ. 4ന് രാത്രി 8.30നാണ്  നാലംഗ ഗുണ്ടാസംഘം മുൻ വൈരാഗ്യത്തിന്റെ പേരിൽ വീടുകയറി ആക്രമിച്ചത്. വിളവൂർക്കൽ പിടാരം ചന്തയ്ക്ക് സമീപം  പ്രസന്ന ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന തിരുമല സ്വദേശി ഉണ്ണികൃഷ്ണനെ (37)യാണ്  ആക്രമിച്ചത്.

വിളവൂർക്കൽ പനങ്ങോട് ആലന്ദ്രകോണം സ്വദേശികളായ കമലമ്മ ഭവനിൽ ഉയിരുണ്ണി എന്ന് വിളിക്കുന്ന സജിത് ചന്ദ്രൻ (32), യശോദാ ഭവനിൽ വാത്തല കണ്ണൻ എന്ന് വിളിക്കുന്ന ഗിരീശൻ ആശാരി (38), കമലമ്മ ഭവനിൽ കണ്ണൻ എന്ന് വിളിക്കുന്ന ശരത് ചന്ദ്രൻ (33), പത്മാലയം വീട്ടിൽ കുട്ടു എന്ന് വിളിക്കുന്ന വിഷ്ണു  (26) എന്നിവരാണ് പിടിയിലായത്.

ആക്രമണത്തിൽ ഉണ്ണികൃഷ്ണന്റെ കഴുത്തിലെ എല്ലുകൾ പൊട്ടുകയും തലയിൽ മുറിവുണ്ടാകുകയും ചെയ്തു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ മലയിൻകീഴ് പോലീസ് ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ നാലുപേരും മലയിൻകീഴ് പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടവരും സ്ഥിരം കുറ്റവാളികളുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Articles

Back to top button