മുൻമന്ത്രിയുടെ പിതാവ് വീട്ടിൽ മരിച്ച നിലയിൽ..മൃതദേഹം വികൃതമാക്കി…
മുൻ മന്ത്രിയുടെ പിതാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.വികൃതമാക്കിയ നിലയിൽ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.വികാസ്‌ശീൽ ഇൻസാൻ പാർട്ടി (വിഐപി) പ്രസിഡന്റും ബിഹാറിലെ മുൻ മന്ത്രിയുമായ മുകേഷ് സാഹ്നിയുടെ പിതാവ് ജിതൻ സാഹ്‌നിയാണ് കൊല്ലപ്പെട്ടത്.സുപൗൽ ബസാറിലെ ദർബംഗയിലെ വസതിയിൽ ചൊവ്വാഴ്ച രാവിലെയാണു സംഭവം.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.