മുഹമ്മദ് ഷിയാസിന്‍റെ അറസ്റ്റ് തടഞ്ഞ് കോടതി… പുതിയ കേസ്…

കൊച്ചി: ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെതിരെ പുതിയ ഒരു കേസ് കൂടി പൊലീസെടുത്തു. ഡിവൈഎസ്പിയെ ആക്രമിച്ചതിനാണ് മുഹമ്മദ് ഷിയാസിനെതിരെ പുതിയ കേസെടുത്തത്. പൊലീസ് വാഹനം തടഞ്ഞ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ മാർച്ച് 16 വരെ മുഹമ്മദ് ഷിയാസിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എഫ്ഐആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലുമെല്ലാം വൈരുധ്യമുണ്ടെന്നുമാണ് മുഹമ്മദ് ഷിയാസിന്‍റെ വാദം. എന്നാല്‍ കോതമഗംലത്തെ പ്രതിഷേധം മനപ്പൂര്‍വമെന്നാണ് പ്രോസിക്യൂഷന്‍റെ നിലപാട്. മൃതദേഹത്തോട് അനാദരവ് കാട്ടിയതും പൊതുമുതല്‍ നശിപ്പിച്ചതുമെല്ലാം ഗുരുതര കുറ്റമാണെന്നും പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു . കോതമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൊലീസ് ഹാജരാക്കിയിട്ടുണ്ട്.

Related Articles

Back to top button