മുസ്ലീം ലീഗിലേക്ക് പോകേണ്ട ആവശ്യമില്ല..ആരോപണം തള്ളി അഹമ്മദ് ദേവര്‍കോവില്‍…

മുസ്ലീം ലീഗ് പ്രവേശനം തള്ളി മുന്‍ മന്ത്രിയും ഐഎന്‍എല്‍ നേതാവുമായ അഹമ്മദ് ദേവര്‍കോവില്‍.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തന്നെ വ്യക്തിപരമായി വേട്ടയാടാന്‍ സകല ഹീനമാര്‍ഗവും പ്രയോച്ചുവരുന്ന ചിലരുടെ ഏറ്റവും പുതിയ കുതന്ത്രമാണ് താന്‍ ലീഗിലേക്ക് എന്ന വ്യാജവാര്‍ത്താ നിര്‍മിതിക്ക് പിന്നിലും പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഇടതു മുന്നണിയില്‍ നിന്ന് പോകില്ലെന്നും തനിക്ക് മുസ്ലീം ലീഗിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി.

ദേവര്‍കോവിലിനെ മുസ്ലീം ലീഗിലേക്ക് എത്തിക്കാന്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.ഇതിന് പിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം എത്തിയത് .ഒരു സാഹചര്യത്തിലും ഇടതുപക്ഷ മുന്നണിക്ക് പുറത്തുപോകണമെന്ന ചിന്ത ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button