മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ പഠനത്തിന് അവസരം ലഭിക്കുന്നത് വരെ മുസ്‌ലിംലീഗ് സമരം തുടരും..പിഎംഎ സലാം…
തുടര്‍ പഠനത്തിന് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരം ലഭിക്കുന്നത് വരെ മുസ്‌ലിംലീഗും പോഷക ഘടകങ്ങളും സമരം തുടരുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പിഎംഎ സലാം. വിദ്യാര്‍ത്ഥി സംഘടനകളുമായി മന്ത്രി ഇന്നലെ നടത്തിയ ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമോ എന്ന് പരിശോധിക്കും. ജൂലൈ അഞ്ച് വരെ കാത്തിരിക്കും. തീരുമാനങ്ങള്‍ നടപ്പാക്കാത്തപക്ഷം പ്രക്ഷോഭം ശക്തമാക്കുമെന്നും പിഎംഎ സലാം പറഞ്ഞു.
.
വിദ്യാഭ്യാസ മന്ത്രി ഈ വിഷയം മലപ്പുറത്തിന്റെ മാത്രം പ്രശ്‌നമാക്കി ഒതുക്കാനാണ് ശ്രമിക്കുന്നത്. മലബാറിലെ ആറ് ജില്ലകളിലും ഗൗരവതരമായ പ്രശ്‌നമുണ്ട്. അത് മറച്ചു വെക്കാന്‍ വിദ്യാഭ്യാസ മന്ത്രിക്കാവില്ല. വിദ്യാഭ്യാസ മന്ത്രി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് കള്ളക്കണക്കുകളാണ്. കാര്‍ത്തികേയന്‍ കമ്മിഷന്‍, ലബ്ബ കമ്മിഷന്‍ റിപ്പോര്‍ട്ടുകളെല്ലാം തള്ളിക്കളഞ്ഞ സര്‍ക്കാര്‍ വീണ്ടും സമിതിയെ വെച്ചത് കണ്ണില്‍പൊടിയിട്ട് രക്ഷപ്പെടാനാണോ എന്ന് സംശയമുണ്ടെന്നും പിഎംഎ സലാം പറഞ്ഞു.