മുറിവേറ്റ നിലയില്‍ കണ്ടെത്തിയ മധ്യവയസ്കൻ മരിച്ചു…
പത്തനംതിട്ട: മുറിവേറ്റ നിലയില്‍ റോഡില്‍ കിടന്ന മധ്യവയസ്കൻ ചികിത്സയിലിരിക്കെ മരിച്ചു. അടൂര്‍ കെഎസ്ആര്‍ടിസി സ്റ്റാൻഡിന് സമീപം റോഡരികില്‍ മുറിവേറ്റ് അവശനിലയില്‍ ഇന്നലെ വൈകിട്ടാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
ചെവി മുറിഞ്ഞ് രക്തം വാർന്ന നിലയിലായിരുന്നു ഇദ്ദേഹം റോഡരികില്‍ കിടന്നിരുന്നത്. നാട്ടുകാരാണ് ജനറല്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ചികിത്സ തുടരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഏഴംകുളം മാങ്കൂട്ടം സ്വദേശിയെന്നാണ് സൂചന. ഇക്കാര്യത്തില്‍ സ്ഥിരീകരണമായില്ല. തെരുവുനായയുടെ ആക്രമണമാണ് എന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തിലും വ്യക്തത വരാനുണ്ട്.