‘മുരളി ഒരു പോരാളി’..കെ മുരളീധരന് പിന്തുണയുമായി പി കെ കുഞ്ഞാലിക്കുട്ടി…
തൃശ്ശൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കെ മുരളീധരനെ പിന്തുണച്ച് മുസ്‍ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കെ മുരളീധരന്‍ നിരാശപ്പെടേണ്ടതില്ലെന്നും മുരളി മികച്ച പോരാളിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.മുരളിയുടെ ത്യാഗമായിരുന്നു തൃശൂരില്‍ മത്സരിക്കാനുള്ള തീരുമാനം.വടകരയിലായിരുന്നു മുരളി മത്സരിച്ചിരുന്നതെങ്കില്‍ വന്‍ മാര്‍ജിനില്‍ ജയിക്കുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.