മുന്‍ സംസ്ഥാന നേതാക്കൾ കൂട്ടത്തോടെ ഡി.സി.സിയിലേക്ക്.. കോണ്‍ഗ്രസില്‍ പരാതി പ്രവാഹം…

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പരാതി പ്രവാഹം. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന നേതാക്കളെ ഡി.സി.സി ഭാരവാഹികളാക്കിയതിലാണ് പ്രതിഷേധം. വൈസ് പ്രസി‍ഡന്‍റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പദവി നല്‍കാതെ വന്നതോടെ ദേശീയ നേതൃത്വത്തിന് കൂട്ടമായി പരാതി നല്‍കിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. ഷാഫി പറമ്പില്‍ പ്രസിഡന്‍റായ സംസ്ഥാന കമ്മിറ്റിയിലെ 16 ജനറല്‍ സെക്രട്ടറിമാരെയാണ് അവരവരുടെ ജില്ലയിലെ ഡിസിസി ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചത്. ജില്ലാ അധ്യക്ഷന്മാരായിരുന്ന 13 പേരെ ഡിസിസി വൈസ് പ്രസിഡന്‍റുമാരുമാക്കി. എന്നാല്‍ കെ.എസ് ശബരീനാഥന്‍, റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി തുടങ്ങി വൈസ് പ്രസിഡന്‍റുമാരായിരുന്ന പ്രധാന നേതാക്കള്‍ക്ക് പുതിയ പദവി ഒന്നുമില്ല.

Related Articles

Back to top button