മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു…
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ ബഹുനില കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ചു. മരണം ആത്മഹത്യയാണെന്നാണ് നിഗമനം.ഇന്ത്യക്കായി രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
രഞ്ജി ക്രിക്കറ്റില്‍ കര്‍ണാടകയുടെ താരമായ ജോണ്‍സണ്‍ കേരളത്തിനെതിരെ പത്ത് വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്. പേസ് ബൗളറായി പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് വന്ന ഡേവിഡ് ജോണ്‍സണ്‍ 1996 കാലയളവിലാണ് ഇന്ത്യയ്ക്കായി രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചത്.ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു അരങ്ങേറ്റം. ഓസീസിന് പുറമെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ടെസ്റ്റ് കളിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങളുമായി മല്ലിടുകയായിരുന്നു താരം . മരണം ആത്മഹത്യയാണെന്നും നിഗമനമുണ്ട്. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. മരണത്തിൽ മുൻ ഇന്ത്യൻ താരങ്ങളും ബിസിസിഐയും അനുശോചനം അറിയിച്ചു.