മുന്‍താരം ടിയാനയ്ക്ക് സ്‌പോട്‌സ് ഓര്‍ഗനൈസറായി നിയമനം…

തിരുവനന്തപുരം: സാഫ് ഗെയിംസ് മെഡല്‍ ജേതാവും ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്ത അത്‌ലറ്റ് ടിയാന മേരി തോമസിന് കായിക വകുപ്പിന് കീഴിലെ സ്‌പോട്‌സ് കേരള ഫൗണ്ടേഷനില്‍ ജൂനിയര്‍ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറായി നിയമനം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കായികനേട്ടങ്ങള്‍ കണക്കിലെടുത്തുള്ള പ്രത്യേക പരിഗണനയിലാണ് തീരുമാനം. എല്‍ ഡി ക്ലര്‍ക്കിന്റെ ശമ്പള സ്‌കെയിലും അനുവദിക്കും.

രാജ്യത്തിനും സംസ്ഥാനത്തിനുമായി നിരവധി മെഡലുകള്‍ നേടിയ, പിന്നോക്ക ജീവിത സാഹചര്യമുള്ള തനിക്ക് പ്രത്യേക പരിഗണനയില്‍ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് ടിയാന മുഖ്യമന്ത്രിയ്ക്കും കായിക മന്ത്രിയ്ക്കും നിവേദനം നല്‍കിയിരുന്നു. നിവേദനം പരിഗണിച്ച് സ്‌പോട്‌സ് കേരള ഫൗണ്ടേഷനില്‍ ജൂനിയര്‍ സ്‌പോര്‍ട്‌സ് ഓര്‍ഗെൈനസര്‍ തസ്തിക സൃഷ്ടിക്കാന്‍ കായിക മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍ദ്ദേശം നല്‍കി. ഇതുപ്രകാരം, ടിയാനയ്ക്ക് പ്രസ്തുത തസ്തികയില്‍ നിയമനം നല്‍കാന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.

ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരില്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയരാകുന്ന കായികതാരങ്ങള്‍ ഒരു ഘട്ടത്തിലും സ്‌പോട്‌സ് ക്വാട്ട നിയനത്തിന് അര്‍ഹരല്ലെന്ന നിലവിലെ വ്യവസ്ഥ കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഭേദഗതി വരുത്തുന്ന കാര്യം പരിശോധിക്കണമെന്ന് പൊതു ഭരണ വകുപ്പിന് മന്ത്രിസഭ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു

Related Articles

Back to top button