മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി ആശുപത്രി വിട്ടു….
മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി (96) ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസം ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ആഴ്ച ആദ്യം അദ്വാനിയെ എയിംസ് ആശുപത്രിയിൽ നിന്ന് ഡിസ്റ്റാർജ് ചെയ്തതിന് പിന്നാലെയാണ് വീണ്ടും ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂറോളജി സീനിയർ കൺസൾട്ടൻ്റ് ഡോ വിനീത് സൂരിയാണ് അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്.