മുതിർന്ന നേതാവ് സഞ്ജയ് നിരുപമിനെ പുറത്താക്കി കോൺഗ്രസ്..കാരണം…

മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപമിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട് .പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരിലാണ് കോണ്‍ഗ്രസ് സഞ്ജയ് നിരുപത്തെ പുറത്താക്കിയത്. സഖ്യകക്ഷിയായ ശിവസേനയുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്കിടെ പാർട്ടി വിരുദ്ധ പ്രസ്താവനകൾ നടത്തിയതായി ശ്രദ്ധയിൽപെട്ടിരുന്നു തുടർന്ന് ആറുവർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു .

കഴിഞ്ഞ ദിവസം താരപ്രചാരകരുടെ പട്ടികയിൽ നിന്ന് നിരുപമിൻ്റെ പാർട്ടി ഒഴിവാക്കിയിരുന്നു. മുംബൈയിൽ നടന്ന പാർട്ടിയുടെ പ്രചാരണ സമിതി യോഗത്തിൽ പങ്കെടുത്ത ശേഷം മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെയാണ് ഇക്കാര്യം അറിയിച്ചത്.ഇതേസമയം തന്നെ വിഷയത്തിൽ പ്രതികരണവുമായി സഞ്ജയും രംഗത്തെത്തിയിരുന്നു .പാർട്ടി തന്നെ പുറത്താക്കിയതല്ല മറിച്ച് താൻ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചതാണെന്ന് സഞ്ജയ് നിരൂപം വ്യക്തമാക്കി .രാജിക്കത്ത് സമര്‍പ്പിച്ചതിനു പിന്നാലെയാണ് തന്നെ പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു .

Related Articles

Back to top button