മുതിര്‍ന്ന സിപിഐഎം നേതാവ് കെ എസ് ശങ്കരൻ അന്തരിച്ചു…
സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവ് കെ എസ് ശങ്കരന്‍ അന്തരിച്ചു. 89 വയസായിരുന്നു. തൃശ്ശൂര്‍ വേലൂര്‍ സ്വദേശിയാണ്. കേരളത്തിലെ കര്‍ഷക തൊഴിലാളി സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു അദ്ദേഹം.
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ നെഞ്ച് വേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പറവൂരിലുള്ള മകളുടെ വീട്ടിലായിരുന്നു അദ്ദേഹം.ഭൗതീക ശരീരം ഉച്ചയ്ക്ക് മൂന്ന് മണിവരെ വേലൂരിലെ വസതിയിലും തുടര്‍ന്ന് രണ്ടര വരെ സിപിഐഎമ്മിന്റെ വടക്കാഞ്ചേരി ഏരിയ കമ്മറ്റി ഓഫീസിലും പൊതു ദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ഐവര്‍ മഠത്തില്‍ സംസ്‌കാരം.