മുണ്ടുടുത്തെത്തിയ കർഷകന് പ്രവേശനം നിഷേധിച്ചു..മാൾ അടച്ചുപൂട്ടിച്ച്‌ സർക്കാർ…

സ്വകാര്യ മാളിൽ മുണ്ടുടുത്തെത്തിയ കർഷകനെ തടഞ്ഞ സംഭവത്തിൽ ഇടപെട്ട് സർക്കാർ.സംഭവത്തെ തുടർന്ന് ഏഴ് ദിവസത്തേക്ക് മാൾ താത്കാലികമായി അടച്ചിടാൻ അധികൃതർക്ക് സർക്കാർ നിർദ്ദേശം നൽകി.ബെംഗളൂരുവിലെ മാഗഡി റോഡിലെ ജി.ടി വേൾഡ് മാളിലായിരുന്നു സംഭവം. കര്‍ഷകനായ ഫക്കീരപ്പ മുണ്ടുടുത്ത് മകന്റെയൊപ്പം സിനിമ കാണാൻ വന്നപ്പോഴാണ് ദുരനുഭവമുണ്ടായത്.

മാളിന്റെ പുറത്ത് സെക്യൂരിറ്റി ഫക്കീരപ്പയെ തടയുകയായിരുന്നു.കൂടാതെ പാന്റ് ധരിച്ചുവന്നാൽ മാത്രമേ പ്രവേശനം നൽകുകയുള്ളൂ എന്ന് പറഞ്ഞു. ഈ ദുരനുഭവം വിവരിച്ചുകൊണ്ട് മകൻ നാഗരാജു വീഡിയോ ചെയ്തതിന് ശേഷം മാളിനെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്.സംഭവത്തിൽ മാൾ ഉടമയ്ക്കും ഫക്കീരപ്പയെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.തുടർന്ന് വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മാൾ ഏഴ് ദിവസത്തേക്ക് താത്കാലികമായി അടച്ചിടാൻ സർക്കാർ നിർദ്ദേശം നൽകുകയായിരുന്നു.

Related Articles

Back to top button