മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ കെജരിവാൾ..രാജി പ്രഖ്യാപിച്ചു..പകരം…

മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവയ്ക്കുമെന്നു പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ.രണ്ടുദിവസത്തിനുള്ളിൽ രാജിവെക്കുമെന്നാണ് പ്രഖ്യാപനം.ഡൽഹിയിലെ പാർട്ടി ഓഫീസിൽ വെച്ചായിരുന്നു പ്രഖ്യാപനം. മഹാരാഷ്ട്രയ്‌ക്കൊപ്പം ഡൽഹി തിരഞ്ഞെടുപ്പും നവംബറിൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ എനിക്ക് പകരം ആം ആദ്മി പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകും. രണ്ട് ദിവസത്തിനകം നിയമസഭാ കക്ഷി യോഗം ചേരും. അതിൽ മുഖ്യമന്ത്രിയുടെ പേര് തീരുമാനിക്കുമെന്നും കെജ് രിവാൾ പറഞ്ഞു.നിരപരാധിത്വം തെളിഞ്ഞശേഷമേ ഇനി സ്ഥാനത്തേക്ക് തിരികെ എത്തൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button