മുഖ്യമന്ത്രി രാജിവെക്കണം.. അബിൻ വർക്കിയുടെ തലപൊട്ടി.. സംഘർഷം രൂക്ഷം …

എഡിജിപി എംആർ അജിത്കുമാറിനെതിരേയും പി ശശിക്കെതിരേയും ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കു നേരെ പൊലീസ് 7 തവണ ജലപീരങ്കി പ്രയോ​ഗിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ അബിൻ വർക്കിയുടെ തലയ്ക്ക് പരുക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി എന്നിവരും മാർച്ചിലുണ്ട്. നിലവിൽ പ്രതിഷേധം കനക്കുകയാണ്. പൊലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ നീക്കം ചെയ്യുകയാണ്. പ്രദേശത്ത് സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.

Related Articles

Back to top button