മുഖ്യമന്ത്രി നേതൃത്വം നൽകുന്ന ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്‌ …

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണ സമിതി റാലി ഇന്ന് മലപ്പുറത്ത്‌ നടക്കും . രാവിലെ 10 മണിക്ക് മച്ചിങ്ങൽ ജംഗ്ഷനിൽ നടക്കുന്ന റാലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. റാലിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കും .

2020ൽ മഹാറാലി സംഘടിപ്പിച്ചതിന് സമാനമായി വിവിധ മത സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ റാലിയിൽ പങ്കെടുക്കും .സമസ്ത ഉൾപ്പടെയുള്ള മത, സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട് .മുസ്ലിം ലീഗിനും പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചെങ്കിലും പരസ്യക്ഷണം ഉണ്ടായിട്ടില്ല. ഡോ. കെ ടി ജലീൽ എംഎൽഎ പരുപാടിയിൽ അധ്യക്ഷനാകും. തിരഞ്ഞെടുപ്പ് കാലത്തെ റാലിക്ക് പിന്നിൽ ന്യൂനപക്ഷ വോട്ട് മാത്രമാണ് സിപിഐഎം ലക്ഷ്യമെന്നാണ് യുഡിഎഫിന്റെ ആരോപണം . കോഴിക്കോടിനും, കണ്ണൂരിനും, കാസർകോടിനും പിന്നാലെയാണ് മലപ്പുറത്തും പരിപാടി നടക്കുന്നത്. കൊല്ലത്തും സമാനമായ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. പൗരത്വ പ്രക്ഷോഭത്തിനായി മലപ്പുറത്തേക്ക് മുഖ്യമന്ത്രി എത്തുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുമെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ.

Related Articles

Back to top button