മുഖ്യമന്ത്രിയോട് പറഞ്ഞത് എല്ലം മാധ്യമങ്ങളോട് പറയാനാകില്ല..ഡൽഹിയിൽ പിണറായിയുമായി കൂടികാഴ്ചനടത്തി ഇ.പി….
മുഖ്യമന്ത്രി പിണറായി വിജയനുമായി ഇ.പി.ജയരാജൻ കൂടിക്കാഴ്ച നടത്തി. ഡൽഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്.15 മിനിറ്റോളം ഇരുവരും സംസാരിച്ചു.ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്നു മാറ്റിയ ശേഷം പാർട്ടി നേതാക്കളുമായി അകൽച്ചയിലാണു ജയരാജൻ. അതിനിടെയാണ് കൂടിക്കാഴ്ചസിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കാനാണ് മുഖ്യമന്ത്രിയും ഇ.പി.ജയരാജനും lഡൽഹിയിൽ എത്തിയത്.
അതേസമയം ‘മുഖ്യമന്ത്രിയോട് പറഞ്ഞത് മാധ്യമങ്ങളോട് പറയാനാകില്ല. മാധ്യമങ്ങളെല്ലാം തെറ്റായി വ്യാഖ്യാനിക്കുകയാണ്.രാഷ്ട്രീയമെല്ലാം അതിന്റെ വേദിയിൽ ചർച്ച ചെയ്യും. യച്ചൂരിയെപ്പറ്റി ചോദിക്കൂ, അത് പറയാം. തെറ്റായുള്ള വ്യാഖ്യാനം വേണ്ടന്നും അദ്ദേഹം പറഞ്ഞു.