മുഖ്യമന്ത്രിയുടെ പെരുമാറ്റരീതി മാറ്റണം….സിപിഐഎം പത്തനംതിട്ട ജില്ലാകമ്മിറ്റിയിൽ രൂക്ഷ വിമർശനം….
പത്തനംതിട്ട : സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ പെരുമാറ്റരീതി മാറ്റണമെന്ന ആവശ്യമാണ് ജില്ലാ കമ്മിറ്റിയിൽ ശക്തമായി ഉയർന്നത്. മൈക്കിനോട് പോലും മുഖ്യമന്ത്രിക്ക് അരിശമാണ്. ഇത്തരം പെരുമാറ്റ രീതികൾ കമ്മ്യൂണിസ്റ്റുകാരന് ചേർന്നതല്ല. ഈ പെരുമാറ്റം മുഖ്യമന്ത്രിയെ ജനങ്ങളിൽ നിന്ന് അകറ്റുമെന്നും തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് അതാണെന്നും മുഖ്യമന്ത്രിക്കെതിരെ കമ്മറ്റി വിമർശിച്ചു. തിരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരമാണ് സൂചിപ്പിക്കുന്നത്. 30,000 ഓളം ഇടത് വോട്ടുകൾ പത്തനംതിട്ടയിൽ ചോർന്നു. മന്ത്രിമാർക്ക് പാർട്ടി കത്ത് കൊടുത്തിട്ട് പോലും തുടർനടപടി ഉണ്ടാകുന്നില്ല. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്ക് ജില്ലാ കമ്മിറ്റി അംഗങ്ങളെ പുച്ഛമാണെന്നും പത്തനംതിട്ട ജില്ലാ കമ്മിറ്റി വിമർശിച്ചു.