മുഖ്യമന്ത്രിയുടെ നിയമസഭ അംഗത്വം റദ്ദാക്കി….
അനധികൃത ഖനന അനുമതി നല്‍കിയെന്ന പരാതിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമസഭ അംഗത്വം റദ്ദാക്കി. ഹേമന്ത് സോറന്റെ രാജി ഉടനുണ്ടാകും. 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരമാണ് നടപടി. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഹേമന്ത് സോറന്റെ കേസില്‍ വാദം തുടരുകയായിരുന്നു. ഇക്കഴിഞ്ഞ 12നാണ് വാദം പൂര്‍ത്തിയായത്. തുടര്‍ന്ന് 19ന് ഇരുപാര്‍ട്ടികളും തങ്ങളുടെ രേഖാമൂലം വിശദീകരണം നല്‍കുകയും ചെയ്തു. ഇതെല്ലാം പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനമെടുത്തതും ഗവര്‍ണറെ അറിയിച്ചതും.